Latest News

ഇന്നത്തെ പോര് താര പത്‌നിമാര്‍ തമ്മില്‍

കേരളത്തിലെ തിയേറ്ററുകളില്‍ ഇന്ന് അങ്കം വെട്ടുന്നത് മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളുടെ ഭാര്യമാര്‍ കൂടിയാണ്.

പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന 9 എന്ന ചിത്രവും ഫഹദ് ഫാസില്‍- ഷെയിന്‍ നിഗം – സൗബിന്‍ സാഹിര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സും ഇന്ന് തിയേറ്ററുകളിലെത്തുമ്പോള്‍ ബോക്‌സ് ഓഫീസിലെ മത്സരം നായകന്മാര്‍ മാത്രമല്ല ചിത്രങ്ങളുടെ നിര്‍മാതാക്കളുടെ റോളിലുള്ള താര പത്‌നിമാര്‍ കൂടിയാണ്.

സുപ്രിയ പൃഥ്വിരാജിന് ഇത് ആദ്യ നിര്‍മാണ സംരഭമാണ്. എന്നാല്‍ വരത്തന് ശേഷം നസ്രിയ നിര്‍മാതാവിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ദിലീഷ് പോത്തന്റെയും ശ്യം പുഷ്‌കരന്‍െയും ഒപ്പം ചേര്‍ന്നാണ് നസ്‌റിയ ചിത്രം നിര്‍മിക്കുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോ. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം പുഷ്‌കരന്റെതാണ് തിരക്കഥ.

പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് 9 നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരഭമാണ് 9. സോണി പിക്ചര്‍ റിലീസിംഗ് ഇന്റര്‍നാഷണലുമായാണ് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മിക്കുന്നത്.

ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥ പറയുന്ന 9 സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഴോണറില്‍ വരുന്ന ചിത്രമാണ്. ജെനൂസ് മുഹമ്മദാണ് സംവിധാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top