Business

സെന്‍സെക്‌സ് 37,000 കടന്നു

അപ്രതീക്ഷിതമായി ബുധനാഴ്ച ഓഹരി വിപണി കുതിച്ചു കയറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് , ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ക്ക് വില വര്‍ധിച്ചതാണ് വിപണി ഇത്രയധികം മുന്നേറ്റം നടത്തിയത്.

സെന്‍സെക്‌സ് 358 പോയിന്റ് നേട്ടത്തില്‍ 36,975ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 11,062ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മെറ്റല്‍ സൂചിക 2.34 ശതമാനം വര്‍ധിച്ചു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ജിന്‍ഡാല്‍ സ്റ്റീല്‍ തുടങ്ങിയ ഓഹരികളുടെ വില വര്‍ധിച്ചിരുന്നു. നിഫ്റ്റി ഐടി സൂചിക ഇന്ന് പ്രകടമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്. – 2.34 ശതമാനം ഉയര്‍ച്ച നേടി. ടെക് മഹീന്ദ്ര, ഇന്‍ഫി ബീം, ഐടി ഓഹരികള്‍ക്ക് വില ഉയര്‍ന്നിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില 1.52 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ 10,251 കോടി രൂപയുടെ അറ്റാദായം നേടിയ കമ്പനി 17 വ്യാപാര ദിവസങ്ങള്‍ക്കുള്ളില്‍ ഓഹരി വിലയില്‍ 20 ശതമാനം വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.

അദാനി പോര്‍ട്‌സ്, ഇന്‍ഡ്‌സ് ഇന്‍ഡ് ബാങ്ക്, ഡോ.റെഡ്ഢീസ് ലാബ്, ടൈറ്റാന്‍ ആക്‌സിസ് ബാങ്ക് ഓഹരികളുടെ വില ഇടിഞ്ഞു.

റിസേര്‍വ് ബാങ്കിന്റെ നയത്തില്‍ നിക്ഷേപകര്‍ക്കനുകൂലമായ നടപടികള്‍ ഉണ്ടാവുമെന്ന ശുഭാപ്തി വിശ്വാസമാണ് വിപണിയുടെ മുന്നേറ്റത്തിന് തുണയാവുന്നത്.

ഏഷ്യന്‍ വിപണികള്‍ക്ക് ഇന്ന് വേണ്ടത്ര ഉയര്‍ച്ച നേടാന്‍ കഴിഞ്ഞില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top