ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഇന്ന് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയ് ആണെന്ന് ബിജെപി. വാദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പെട്രോളിയം, പ്രതിരോധ കരാറുകളിലൂടെ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നും വാദ്രക്ക് ലണ്ടനില്‍ എട്ടോളം ഭൂസ്വത്തുക്കളുണ്ട്, ലണ്ടനിലെ സ്വത്തുവകകള്‍ വാങ്ങിയത് കൈക്കൂലിയായി കിട്ടിയ പണമുപയോഗിച്ചാണെന്നും ബിജെപി ആരോപിക്കുന്നു.
റോബര്‍ട്ട് വാദ്ര ഇന്ന് വൈകുന്നേരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാവാനിരിക്കുന്ന സാഹചര്യത്തിലാണ് രൂക്ഷ ആരോപണങ്ങളുമായി ബിജെപി വക്താവ് സമ്പിത് പാത്ര രംഗത്തെത്തിയിരിക്കുന്നത്.
വാദ്ര ഒരു സ്വിസ് കമ്പനിയെ സഹായിച്ചുവെന്നും വാദ്രക്ക് അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച സമ്പിത് പാത്ര വാദ്രക്ക് നേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിക്ക് ബാധ്യതയുണ്ടെന്നും ഡല്‍ഹിയില്‍ പറഞ്ഞു.