Entertainment

ചെറുപ്പത്തിന്റെ രഹസ്യം എന്താണ്..? മമ്മൂട്ടിയുടെ അത്യുഗ്രന്‍ മറുപടി കേട്ട് പൊട്ടിച്ചിരിച്ച് സദസ്

എന്ത് പരിപാടിയായാലും എല്ലാ വേദികളിലും നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി നേരിടുന്ന ഒരു ചോദ്യമാണ് ‘ഈ ചെറുപ്പത്തിന്റെ രഹസ്യം എന്താണ്’ എന്നത്. എല്ലാ വേദികളില്‍ നിന്നും രസകരമായ പല മറുപടികള്‍ പറഞ്ഞ് താരം രക്ഷപ്പെടും.

എന്നാല്‍ ഇവിടെ, കൊച്ചിയില്‍ തെലുങ്ക് ചിത്രം ‘യാത്ര’യുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കുന്നതിനിടെ ഇതേ ചോദ്യം ഉയര്‍ന്നപ്പോള്‍ താരത്തിന്റെ മറുപടി കേട്ട് സദസിലുമുണ്ടായിരുന്നവരെയെല്ലാം പൊട്ടിച്ചിരിപ്പിച്ചു.

‘യൂത്താണ്, ചെറുപ്പമാണ് എന്നൊക്കെ പറഞ്ഞ് പല റോളുകളും മിസ് ആയിപ്പോവാറുണ്ട്. നമ്മളൊരു ലൗ സീന്‍ അഭിനയിക്കാന്‍ പോയാല്‍ ഇരുന്ന് കൂവുന്ന അതേ ആളുകള്‍ തന്നെയാണ് ഞാന്‍ യൂത്താണെന്നും ചെറുപ്പമാണെന്നുമൊക്കെ പറയുന്നതും. അതിനാല്‍ ഈ യൂത്ത് കൊണ്ട് യാതൊരു ഗുണവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ രഹസ്യം ഇപ്പോള്‍ പറയുന്നുമില്ല’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബു, യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top