ഭിന്നശേഷിക്കാരായ കുട്ടികളോട് കുശലം പറഞ്ഞ മമ്മൂട്ടിക്ക് ചിരിയടക്കാനായില്ല. കിഴക്കമ്പലം സ്വദേശിയായ എല്‍ദോ എന്ന ഭിന്നശേഷിക്കാരന് എന്നെയും സിനിമയിലെടുക്കുമോ എന്ന് നിഷ്ക്കളങ്കമായി ചോദിച്ചു.
സെന്റര്‍ ഫോര്‍ എംപര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരൊടൊപ്പം സിനിമ കാണാന്‍ പേരന്പ് നായകന് മമ്മൂട്ടിയും എറണാകുളം കവിതാ തിയ്യറ്ററിലെത്തി. ഭിന്നശേഷിക്കാരുടെ കഥ പറയുന്ന പേരന്പ് എന്ന തമിഴ് ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ഭിന്നശേഷിക്കാരായ 42 കുട്ടികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും ഉള്‍പ്പെടെ 54 പേരാണ് മാറ്റിനി ഷോ കാണാന്‍ എത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുള്ള മാതാപിതാക്കളും അവരെ പരിചരിക്കുന്ന അധ്യാപകരും നേരിടുന്ന പ്രശ്നമാണ് സിനിമ ചര്‍ച്ചചെയ്യുന്നത്. പേരന്പ് സംവിധനം ചെയ്തിരിക്കുന്നത് റാം ആണ്.