Business

വിപണിയില്‍ നേരിയ നേട്ടം

നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും ചാഞ്ചാട്ടത്തിലൂടെയാണ് ചൊവ്വാഴ്ച ഓഹരി വ്യാപാരം നേരിയ പുരോഗതി കരസ്ഥമാക്കിയത്.

സെന്‍സെക്‌സ് 34 പോയിന്റ് വര്‍ധിച്ച് 36,617ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 22 പോയിന്റ് നേട്ടത്തോടെ 10,934ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഓട്ടോ സൂചിക 0.87 ശതമാനം വര്‍ധിച്ചു. ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് വില വര്‍ധിച്ചു.

റിസേര്‍വ് ബാങ്കിന്റെ മൂന്ന് ദിവസം നീളുന്ന നയ സമ്മേളനത്തിലാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

നിഫ്റ്റിയില്‍ സീ എന്റര്‍ടെയ്ന്‍മെന്റിന്റെ 3 ശതമാനം വില വര്‍ധനവ് ശ്രദ്ധേയമായി. അഞ്ച് ശതമാനമാണ് ഈ ഓഹരിയുടെ വില ഇന്ന് വര്‍ധിച്ചത്. ടൈറ്റാന്‍, ഡോ.റെഡ്ഢീസ് ലാബ്, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ക്കും വില വര്‍ധിച്ചു.

കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, യെസ് ബാങ്ക്, ഒഎന്‍സിജി ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വാള്‍സ്ട്രീറ്റ് ഓഹരി വിപണി കരുത്താര്‍ജിച്ചതോടെ ഏഷ്യന്‍ ഓഹരി വിപണികളും ഉയിര്‍ത്തെഴുന്നേറ്റു. പുതിയ നിക്ഷേപങ്ങള്‍ കരുതലോടെയാവണമെന്നാണ് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തത്ക്കാലം റിസ്‌ക് ഒഴിവാക്കിയുള്ള നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുന്നതാണ് ഉചിതമെന്ന് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top