Latest News

വിമാനത്തിലെ ഇഡ്ഡലിക്കും വടയ്ക്കുമൊപ്പം പാറ്റ; മാപ്പു പറഞ്ഞ് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനത്തില്‍ നിന്നും ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പു പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യ അറിയിച്ചു.

ഭോപ്പാലില്‍ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരനായ രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പറിനുമൊപ്പം പാറ്റയെ കിട്ടിയത്. തുടര്‍ന്ന് ഇയാള്‍ അധികൃതരോട് പരാതിപ്പെടുകയും ചെയ്തു. ഭക്ഷണത്തോടൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്നും കരാറുകാരന് നോട്ടീസ് നല്‍കിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top