Latest News

പ്രണവ് തന്റെ തുടര്‍ച്ചയല്ല, അഭിനയം തുടരാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ വേറെ ജോലി നോക്കും ; മോഹന്‍ലാല്‍

മകന്റെ അഭിനയിക്കാനുള്ള കഴിവിനെപ്പറ്റി മനസ്സു തുറന്ന് നടന്‍ മോഹന്‍ ലാല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് മകന്‍ പ്രണവിനെക്കുറിച്ച് ലാല്‍ വാചാലനായത്.

അഭിനയത്തില്‍ തന്റെ തുടര്‍ച്ചയല്ല പ്രണവ്. സിനിമയിലെ പ്രണവിന്റെ മുന്നോട്ട് പോക്ക് അവന്റെ കഴിവും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന് മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന്‍ തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന്‍ മറ്റൊരു ജോലി കണ്ടെത്തുമെന്നും ലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവ് മോഹന്‍ലാലിന്റെ ഇപ്പോള്‍ തീയ്യേറ്ററുകളിലുള്ള ചിത്രം. പ്രണവ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ ആദ്യ ചിത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top