Breaking News

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം. പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ സാധിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ മാസാദ്യമായതിനാല്‍ ശമ്പള ദിവസങ്ങളിലെ സാധാരണ നിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പിന്റെ വാദം. കഴിഞ്ഞ മാസം 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കി.

ഈ മാസം കണ്ടിജന്‍സി ബില്ലുകള്‍ പൂര്‍ണ്ണമായും തടയനാണ് നിര്‍ദ്ദേശം. അതായത് തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ ബില്ലുകളൊന്നും 25 -ാം തിയതി മുതല്‍ മാറുന്നില്ല. ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി. ശമ്പളതീയതി കഴിഞ്ഞതിന് ശേഷം മാത്രമേ ബില്ലുകള്‍ മാറാവുവെന്നാണ് ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നാണ് സൂചന.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ വലിയ തുക മാറാന്‍ വരുന്നതിനാലാണ് നിയന്ത്രണം കര്‍ശനമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top