Kerala

ഭര്‍ത്താവിന്റ വീട്ടില്‍ കയറ്റണം; കനകദുര്‍ഗയുടെ അപേക്ഷയില്‍ വിധി ഇന്ന്

മലപ്പുറം: പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കനകദുര്‍ഗ നല്‍കിയ അപേക്ഷയില്‍ ഇന്ന് വിധി പറയും. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് വിധി പറയുക.

അതേസമയം, ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന നിലപാടിലാണ് ഭര്‍തൃവീട്ടുകാര്‍. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് നടത്തണമെന്നും കനകദുര്‍ഗ ആവശ്യപ്പെടുന്നു.

നിലവില്‍ പെരിന്തല്‍മണ്ണയിലെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലാണ് കനകദുര്‍ഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top