Business

വിപണി മുന്നേറ്റത്തില്‍

വാരാദ്യ വ്യാപാരദിവസമായ തിങ്കളാഴ്ച ഓഹരി വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒഎന്‍ജിസി, ബജാജ് ഓട്ടോ, കോട്ടക് മഹീന്ദ്ര, ടിസിഎസ് ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറിയത്. സെന്‍സെക്‌സ് 113.31 പോയിന്റ് വര്‍ദ്ധിച്ച് 36582.74 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 18.60 പോയിന്റ് ഉയര്‍ന്ന് 19912.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എനര്‍ജി ഓഹരികളാണ് ഇന്നത്തെ മുന്നേറ്റത്തിന് കളമൊരുക്കിയത്. നിഫ്റ്റിയിലെ 18 ഓളം ഓഹരികള്‍ക്ക് വില വര്‍ദ്ധിച്ചിരുന്നു. ടൈറ്റാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഷര്‍ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ക്ക് 1.70 മുതല്‍ 3.32 ശതമാനം വില കൂടിയിരുന്നു.

യുഎസ് ഡോളര്‍ ജാപ്പനീസ് യെന്നിനേക്കാള്‍ കരുത്താര്‍ജിച്ചതോടെ ഏഷ്യന്‍ വിപണികള്‍ മൂന്ന് മാസക്കാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

കേന്ദ്ര ബജറ്റിന്റെ നേട്ടങ്ങള്‍ ഇതിനോടകം തന്നെ ഓഹരി വിപണിയില്‍ പ്രതിഫലിച്ച് കഴിഞ്ഞു. മേയ് മാസത്തോടെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകര്‍. മോദി ഗവണ്‍മെന്റ് തുടരുമോ അതോ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ ആര് ഭരിക്കും എന്ന ആശങ്കയിലാണ് ഒട്ടുമിക്ക നിക്ഷേപകരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top