Latest News

ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാട്സ് ആപ്പില്‍ ഫേസ് ലോക്കും ടച്ച് ഐഡിയും

ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ബീറ്റപതിപ്പായ 2.19.20.19ല്‍ ഈ പ്രത്യേകതകള്‍ അനുഭവിക്കാമെന്ന് പ്രമുഖ ടെക് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പരീക്ഷണാര്‍ത്ഥമായിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭ്യമാകില്ല. ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് പുതിയ പ്രത്യേകതകള്‍.

ഈ പ്രത്യേകതളെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും എല്ലാവരിലും ഇപ്പോള്‍ എത്തിക്കുന്നില്ലെന്നും പുതിയ പരിഷ്‌കരണങ്ങളോടെ എല്ലാ പ്ലാറ്റ്ഫോമുകളിലേക്കും വൈകാതെ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

അതേസമയം, ഫേസ്ബുക്കിന്റെ കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവും ചര്‍ച്ചയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top