സുനന്ദ പുഷ്കര്‍ കേസ് ഡല്‍ഹി സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. അഡീഷണല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് സെഷന്‍സ് കോടതിക്ക് വിട്ടത്. കേസില്‍ സെഷന്‍സ് കോടതി ഇനി വാദം കേള്‍ക്കും. ഡല്‍ഹി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്കി. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി തള്ളി.
സുനന്ദ പുഷ്കര്‍ കേസ്: ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍ വാദം
By
February 4, 2019 3:04 pm