കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ താല്കാലിക ജീവനക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്സി വഴിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്ക് ബാധകമെന്നും കോടതി പറഞ്ഞു.
നഷ്ടപരിഹാരം കൂടാതെയാണ് പിരിച്ചുവിട്ടത് എന്ന് ആക്ഷേപം ഉണ്ടെങ്കില്‍ എംപാനലുകാര്‍ക്ക് വ്യാവസായിക തര്‍ക്ക പരിഹാര കോടതിയെയോ ലേബര്‍ കോടതിയെയോ സമീപിക്കാം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പ്രതീക്ഷ നല്‍കിയെന്നും എം പാനല്‍ ജീവനക്കാര്‍ക്ക് വ്യാജ പ്രതീക്ഷ നല്കിയ കെഎസ്ആര്‍ടിസി നിയമനത്തില്‍ കടിച്ച് തൂങ്ങി കിടക്കാന്‍ ഇത് ഇവരെ പ്രേരിപ്പിച്ചുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു.