ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാലിനെ എവിടെ വേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
വിജയസാധ്യത കൂടുതല്‍ തിരുവന്തപുരത്താണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്ത്തകന്മാരും ജനങ്ങളും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറാണ്. മോഹന്‍ലാലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതെന്നും രമേശ് പറഞ്ഞു. മോദി സര്‍ക്കാറിനെ എല്ലാ കാര്യങ്ങളിലും പിന്തുണച്ചിട്ടുള്ള ആളാണ് ലാലെന്നും രമേശ് വ്യക്തമാക്കി.