Business

ബജറ്റ് പിന്‍ബലത്തില്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി

ബജറ്റ് പ്രഖ്യാപന വേളയില്‍ തന്നെ ഓഹരി വിപണി കുതിച്ച് കയറി. ബാലറ്റ് ബജറ്റ് എന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചുവെങ്കിലും ഓഹരി വിപണി അനുകൂലമായാണ് വെള്ളിയാഴ്ച പ്രതികരിച്ചത്.

സെന്‍സെക്‌സ് 212.74 പോയിന്റ് വര്‍ധിച്ച് 36,469.43ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 62.70 പോയിന്റ് നേട്ടത്തോടെ 10893.65ലാണ് വ്യാപാരമവസാനിച്ചത്.

കര്‍ഷകര്‍ക്ക് വന്‍പിച്ച ഇളവ് പ്രഖ്യാപിച്ച ഇടക്കാല ബജറ്റ് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ ആദായ നികുതി പരിധി 5 ലക്ഷമായി വര്‍ധിപ്പിച്ചത് ഇടത്തരക്കാര്‍ക്കും പ്രയോജനകരമായി. മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് എന്ന നിലയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് പിയൂഷ് ഗോയലിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നത്.

നിഫ്റ്റിയിലെ ഓട്ടോ സൂചികയാണ് ഇന്ന് ഏറ്റവുമധികം ഉയര്‍ന്നത്. 2.71 ശതമാനമായിരുന്നു ഉയര്‍ച്ച നേടിയത്. മാരുതി സുസുകി, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ ഓഹരികള്‍ക്ക് വിലകയറി. എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര എന്നീ ഐടി ഓഹരികള്‍ക്ക് വില വര്‍ധിച്ചു.

ലോഹ ഭീമന്‍ വേദാന്ത ഓഹരികളുടെ വില ഇന്ന് 18 ശതമാനം ഇടിഞ്ഞു. മൂന്നാംപാദ ഫലത്തില്‍ കമ്പനിയുടെ അറ്റാദായം 25.54 ശതമാനം കുറഞ്ഞതാണ് വേദാന്ത ലോഹ ഓഹരികളുടെ തിളക്കം കുറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top