Latest News

അമിത ഫേസ്ബുക്ക് ഉപയോഗം; ഭാര്യയേയും കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി

ബംഗളൂരു: ഫേസ്ബുക്ക് അമിതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് ഭാര്യയെയും 3 മാസം പ്രായമായ ആണ്‍കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സ്വകാര്യ കമ്പനി ജീവനക്കാരനും മന്ദനായകനഹള്ളി നിവാസിയുമായ എസ്.കെ.രാജുവിന്റെ ഭാര്യ സുഷമയും കുഞ്ഞുമാണ് മരിച്ചത്.

തുമകൂരു സ്വദേശിനിയായ സുഷമയും രാജുവും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ഒന്നിച്ചു ജീവിതം തുടങ്ങിയ ഇവര്‍ മൂന്നുമാസം മുന്‍പ് കുഞ്ഞുണ്ടായതിനു ശേഷമാണ് വിവാഹിതരായത്.

വിവാഹശേഷമുള്ള സുഷമയുടെ അമിത ഫേസ്ബുക്ക് ഉപയോഗമാണ് രാജുവിന് പ്രകോപനം സൃഷ്ടിച്ചത്. പലരുമായും ബന്ധമുണ്ടെന്ന സംശയമാണ് ക്രൂരകൃത്യത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

കൃത്യത്തിനായി കഴിഞ്ഞ 19ന് രാജു ഹാസനിലേക്കു യാത്രയ്ക്ക് പദ്ധതിയിട്ടു. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

പിറ്റേന്ന് വനം ജീവനക്കാരാണ് പാതി കത്തിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിനിടെ മകളെയും കുഞ്ഞിനെയും കാണാനില്ലെന്നു സുഷമയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രാജു പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top