സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7 വര്‍ഷത്തെ ഏറ്റവും വലിയ മൂന്നാംപാദ അറ്റാദായം പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ 3955 കോടിയുടെ അറ്റാദായം നേടി.
മാര്‍ച്ച് 2012 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിന് മുമ്പ് 4050 കോടി രൂപയുടെ അറ്റാദായം നേടിയത്. കഴിഞ്ഞവര്‍ഷം എസ്ബിഐ 2416 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഫലപ്രഖ്യാപനം വന്നതോടെ എസ്ബിഐയുടെ ഓഹരി വില ഉച്ചയോടെ (2 മണിക്ക്) 3.1 ശതമാനം വര്‍ദ്ധിച്ചു.