Kerala

ആളെ തട്ടിക്കൊണ്ടു പോയ കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍

കൊച്ചി: കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘത്തിന്റെ കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്താണ് പൊലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ദാരുണ കൊലപാതകം അരങ്ങേറിയത്.

തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് വിനീത് ചാടി ഇറങ്ങുന്നതും, ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍, ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top