കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 120 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയാണ്. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്.
അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.