Breaking News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ വച്ച് അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനായി തുറുപ്പു ചീട്ടിറക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എല്ലാ പരിശ്രമങ്ങളിലുടേയും ഒരു സീറ്റെങ്കിലും പിടിക്കാന്‍ ആഞ്ഞുശ്രമിക്കുന്ന ബിജെപിക്കൊപ്പം നടന്‍ മോഹന്‍ലാല്‍ നില്‍ക്കുമോ ഇല്ലയോ എന്നതാണ് കഴിഞ്ഞ കുറേ നാളുകളായുള്ള ചര്‍ച്ചാവിഷയം.

എന്നാല്‍ മോഹന്‍ലാലിനെ വിടാന്‍ ബിജെപി തയ്യാറല്ല എന്നു സൂചിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മുതിര്‍ന്ന ബിജെപി നേതാവും കേരളത്തിലെ പാര്‍ടിയുടെ ഏക എംഎല്‍എയുമായ ഒ രാജഗോപാലാണ് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്.

” തിരുവന്തപുരം സീറ്റിലേക്ക് മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നുണ്ട്. ഇക്കാര്യം പാര്‍ടി നേതാക്കള്‍ ലാലുമായി സംസാരിക്കുകയും ചെയ്തു. അനുഭാവ പൂര്‍ണമായ നിലപാടാണ് ലാല്‍ കൈക്കൊള്ളുന്നതെങ്കിലും അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.” – രാജഗോപാല്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് പ്രമുഖ ബിജെപി നേതാക്കളുമായും മോഹന്‍ലാലിന് നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ ദിവസമാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ലാലിനെ കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top