Latest News

ഏഷ്യന്‍ കപ്പ്; ഫൈനലില്‍ ജപ്പാന്‍ ഇന്ന് ഖത്തറിനെ നേരിടും

അബുദാബി: ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാന്‍ ഇന്ന് ഖത്തറിനെ നേരിടും. ആതിഥേയരായ യുഎഇയെ തകര്‍ത്തെറിഞ്ഞാണ് ഖത്തര്‍ ഫൈനലിലേക്ക് കുതിച്ചു കയറിയത്.

2022ല്‍ ലോകകപ്പിന് ആതിഥ്യമരുളുമ്പോള്‍ അതില്‍ ആത്മവിശ്വാസത്തോടെ മല്‍സരിക്കാവുന്ന ഒരു ടീമിനെ ഒരുക്കിയെടുക്കുക എന്ന ഖത്തറിന്റെ ലക്ഷ്യം ഇതുവരെ വിജയകരമാണ്. ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഖത്തര്‍ ഫൈനലിന് യോഗ്യത നേടുന്നത്.

ടൂര്‍ണമെന്റില്‍ ഇപ്പോള്‍ എട്ടു ഗോളുകളുമായി മുന്‍ ഇറാന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി നില്‍ക്കുകയാണ് അല്‍മോയിസ്. കരുത്തരായ ഇറാനെ 3-0നു തകര്‍ത്തെത്തിയ ജപ്പാനും ആത്മവിശ്വാസത്തിനു കുറവില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top