ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബജറ്റ് ചോര്‍ത്തി നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി ആരോപിച്ചത്.
ഓഹരി വിപണി ഇന്നലെ കുതിച്ച് കയറിയതിന് പിന്നില്‍ ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതാണ് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആദായ നികുതി പരിതി ഉയര്‍ത്തുമെന്നും, കോര്‍പ്പറേറ്റ് ടാക്സ് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുമെന്ന നിര്‍ദേശം ഉണ്ടെന്നായിരുന്നുവെന്നാണ് ഇന്നലെ പുറത്തു വന്ന അഭ്യൂഹം. ഇതനുസരിച്ചാണ് ഓഹരി വിപണി കുതിച്ച് കയറിയതെന്ന് കരുതപ്പെടുന്നു.