Business

വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 665 പോയിന്റ് വര്‍ദ്ധിച്ചു

തികച്ചും അപ്രതീക്ഷിതമായി വിപണി റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നത് നിക്ഷേപകരെ അമ്പരപ്പിച്ചു. വ്യാഴാഴ്ച വ്യാപാരമാരംഭിക്കുമ്പോള്‍ തന്നെ വിപണിയിലെ മുന്നേറ്റം ദൃശ്യമായിരുന്നു. ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും കരുത്ത് പകര്‍ന്നത്.

സെന്‍സെക്‌സ് 665.44 പോയിന്റ് ഉയര്‍ന്ന് 36256.69 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 179.15 പോയിന്റ് വര്‍ദ്ധിച്ച് 10830.95 ലാണ് വ്യാപാരമവസാനിപ്പിച്ചത്.

വിപണിയുടെ കുതിച്ചുകയറ്റത്തിന് പ്രധാനകാരണം ഐടി, എനര്‍ജി, ബാങ്കിങ് മേഖലയിലെ വിലക്കയറ്റമായിരുന്നു. ആക്‌സിസ് ബാങ്ക്, ഗെയില്‍, ഇന്‍ഫോസിസ്, ടൈറ്റാന്‍, ടാറ്റാ മോട്ടോഴ്‌സ് ഓഹരികളാണ് നിഫ്റ്റിയില്‍ മിന്നിത്തിളങ്ങിയത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 40 എണ്ണവും മുന്നേറ്റത്തിന്റെ പാതയിലായിരുന്നു.

കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കാന്‍ ഒരു ദിവസം ബാക്കിയിരിക്കേ നിക്ഷേപകര്‍ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ആദായ നികുതി പരിധി രണ്ടരലക്ഷത്തില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

വിപണിയിലെ ഇന്നത്തെ കുതിപ്പ് നാളെ നിലനിര്‍ത്തുമോ എന്നത് ബജറ്റിന് ശേഷമേ അറിയാനാവൂ. കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന വേളയില്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് ജനപ്രിയമായിരിക്കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top