Cricket

ന്യൂസിലന്റിനെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ; നാലാം ഏകദിനത്തില്‍ വമ്പന്‍ തോല്‍വി

ഹാമില്‍ട്ടണ്‍: ന്യൂസിലന്റിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. എട്ട് വിക്കറ്റിനാണ് ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സിന് ആള്‍ ഔട്ടായി. പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് അനായാസ വിജയം നേടുകയായിരുന്നു.

കരിയറിലെ 200-ാം ഏകദിന മത്സരം കളിച്ച രോഹിത് ശര്‍മ്മയാണ് ഇന്ന് ഇന്ത്യയെ നയിച്ചത്. അഞ്ച് വിക്കറ്റ് പിഴുത കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു ഇന്ത്യയെ തകര്‍ത്തത്. 54 റണ്‍സ് എടുക്കുന്നതിനിടെ 7 വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടിയ കെയിന്‍ വില്യംസണ്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top