Cricket

ട്വന്റി-20 ലോകകപ്പ്; ഗ്രൂപ്പ് ഘട്ടത്തില്‍ ഇത്തവണ ഇന്ത്യ-പാക് മത്സരമില്ല

ന്യൂഡല്‍ഹി: 2020ലെ ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇത്തവണ ഇന്ത്യ – പാകിസ്ഥാന്‍ മത്സരമില്ല. ഐസിസി ട്വന്റി20 റാങ്കിങില്‍ നിലവില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ഇത്തരത്തില്‍ ഇരു ടീമുകളും തൊട്ടടുത്ത സ്ഥാനങ്ങളില്‍ വന്നതിനാലാണ് ഇരു ടീമുകളും വ്യത്യസ്ത ഗ്രൂപ്പിലായത്. അതോടൊപ്പം രണ്ട് ടീമുകളിലൊന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായാല്‍ ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാക് പോരാട്ടം ഉണ്ടാവില്ല എന്നതും മറ്റൊരു വസ്തുതയാണ്.

ട്വന്റി20 ലോകകപ്പ് ഫിക്‌സ്ചറില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ ഒരു ഗ്രൂപ്പിലാണ്. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് മറ്റൊരു ഗ്രൂപ്പിലുള്ളത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഇന്ത്യ – പാകിസ്ഥാന്‍ പരമ്പരകള്‍ നടക്കുന്നില്ല. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം കാണാനുളള കാത്തിരിപ്പിലാണ് ഏറെപ്പേരും. വിരാട് കോഹ്ലിയുടെ നേതൃ്വത്തില്‍ മികച്ച ഫോം തുടരുന്ന ടീം ന്ത്യ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top