ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസി’ന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. നിപ്പ വൈറസ് ബാധയെ ആസ്പദമാക്കിയ സിനിമയുടെ ചിത്രീകരണം ഈ മാസം ആദ്യവാരമാണ് കോഴിക്കോട്ട് തുടങ്ങിയത്.
കുഞ്ചാക്കോ ബോബന്, ടൊവീനോ തോമസ്, രേവതി, റഹ്മാന്, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന് ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണന് തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്.