Business

സ്വര്‍ണ്ണവില റെക്കോര്‍ഡില്‍, പവന് 24600 രൂപ

രാജ്യാന്തര വില വര്‍ദ്ധനയും, തദ്ദേശിയ ഡിമാന്റ് വര്‍ദ്ധനയും കാരണം സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 200 രൂപ കൂടി 24,600 രൂപയായി.

പവന് 24,200 രൂപയായി സ്വര്‍ണ്ണവില റെക്കോര്‍ഡ് ഭേദിച്ചത് ഈ മാസം 26നാണ്. സ്വര്‍ണ്ണവില കുതിക്കുന്നതിനിടെ കേരളത്തില്‍ തങ്കത്തിന്റെ ലഭ്യത കുറഞ്ഞതായി ജ്വല്ലറി ഉടമകള്‍ പറഞ്ഞു.

ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം വിറ്റഴിക്കുന്ന പ്രവണത അടുത്തകാലത്ത് കൂടി വരികയാണ്. സ്വര്‍ണ്ണം വിറ്റ് കുട്ടികള്‍ക്ക് പ്രഫഷണല്‍ വിദ്യാഭ്യാസം നല്‍കുന്ന രീതിയും അടുത്ത കാലത്ത് കണ്ടുവരുന്നു. വിദ്യാഭ്യാസമാണ് മികച്ച നിക്ഷേപമെന്ന പുതിയ തിരിച്ചറിവാണ് ഇത്തരമൊരു പ്രവണതയ്ക്ക് പ്രധാന കാരണം.

2005 ഓക്ടോബറില്‍ പവന് 5040 രൂപയായിരുന്ന വില 2012 സെപ്റ്റംബറില്‍ 24,600 രൂപയായി വര്‍ദ്ധിച്ചു. 1925ല്‍ പവന് വെറും 13.75 രൂപയായിരുന്നത് ഇന്ന് 24,600 രൂപയായി വര്‍ദ്ധിച്ചുവെന്നത് കൗതുകകരമായ മറ്റൊരു വസ്തുതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top