കൊച്ചി: ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ആരോപിച്ച് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പത്മജ. എസ്. മേനോന് നല്കിയ പരാതി എറണാകുളം സി.ജെ.എം കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചു പൊലീസിനു കൈമാറി.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്കാണ് പരാതി കൈമാറിയിട്ടുള്ളത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയാനുള്ള നിയമപ്രകാരം ഇതിന്റെ സംഘാടകര്‍ക്കെതിരെ കേസെടുക്കാനാവുമെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.