Business

ഓഹരി വിപണി ദുര്‍ബലം

ബുധനാഴ്ച ഓഹരി വിപണി ദുര്‍ബലമായാണ് വ്യാപാരം അവസാനിച്ചത്. സെന്‍സെക്‌സ് 1.25 പോയിന്റ് താഴ്ന്ന് 35591.25 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.40 പോയിന്റ് ഇടിഞ്ഞ് 10651.80 ലാണ് വ്യാപാരം അവസാനിച്ചത്.

എഫ്എംസിജി, റിയാലിറ്റി മേഖലയിലെ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. നിഫ്റ്റിയിലെ 28 ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ഇന്ത്യ ബൂള്‍സ് ഹൗസിങ് ഫിനാന്‍സ്, അദാനി പോര്‍ട്‌സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ക്കാണ് നിഫ്റ്റിയില്‍ പ്രധാനമായും വിലയിടിഞ്ഞത്.

ചൈനയുമായുള്ള വ്യാപാരബന്ധം ഉലയുന്ന വാര്‍ത്തകളാണ് അമേരിക്കയില്‍ നിന്ന് ലഭിക്കുന്നത്. ചൈനീസ് ടെലികോം വമ്പന്‍ ഹുവായ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്ക വ്യാപാരരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

യുഎസും ചൈനയും തമ്മില്‍ വാണിജ്യരംഗത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണിത്. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചര്‍ച്ചയുടെ പുരോഗതി അധോഗതിയിലാണ്.

ആക്‌സിസ് ബാങ്കിന്റെ ഓഹരികള്‍ക്ക് വലിയ വിലവര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മൂന്നാം പാദത്തില്‍ 1680.85 കോടി രൂപ അറ്റാദായം നേടിയതാണ് നേട്ടത്തിനുള്ള പ്രധാനകാരണം.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ നിക്ഷേപകര്‍ കരുതലോടെയാണ് ഓഹരി വിപണിയില്‍ പ്രതികരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top