Business

തോമസ് ഐസക്കിന്റെ ബജറ്റ് പെട്ടിയില്‍ എന്താകും!

Image Credit: TOI

സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക് ബജറ്റ് തയ്യാറാക്കിയ ശേഷം അവസാനഘട്ട മുനുക്ക് പണിയിലാകും ഇപ്പോള്‍. നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കര്‍ശന നികുതി നിര്‍ദേശങ്ങളൊന്നും ഉണ്ടാകാനിടയില്ല.

ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് കാതോര്‍ത്തിരിക്കുകയാണ് കേരളം. ഒരു ബജറ്റ് വിലയിരുത്തുന്നത് അവയില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എത്രമാത്രം സഹായകരമാകും എന്നതിനെ ആശ്രയിച്ചാകും. അല്ലാതെ കണ്ണില്‍ പൊടിയിടുന്ന ജനപ്രിയ ബജറ്റ് ആകരുതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ തന്നെ വിലയിരുത്തുന്നുണ്ട്.

നാളെ രാവിലെ ഒമ്പത് മണിക്ക് തോമസ് ഐസക്കിന്റെ പത്താം ബജറ്റില്‍ എന്തൊക്കെയുണ്ടാകുമെന്ന് ഇക്കുറി ഏകദേശം വ്യക്തമാണ്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് 5000ലധികം കോടിയുടെ വികസന പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചേക്കും. ജിഎസ്ടി കേന്ദ്രഗവണ്‍മെന്റ് നടപ്പാക്കിയതിനാല്‍ സംസ്ഥാന ബജറ്റില്‍ നികുതി വര്‍ധിപ്പിക്കാനോ കുറക്കാനോ കഴിയില്ല. ഇതോടെ പണ്ടുകാലത്തെ പോലെ ബജറ്റില്‍ ‘എക്‌സ്‌ക്ലൂസീവ്’ ആയ വാര്‍ത്തകള്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റില്‍ പ്രളയപുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ ആഡംബരവസ്തുക്കള്‍ക്കും വില വര്‍ധനയുളള ഉല്‍പ്പന്നങ്ങള്‍ക്കും ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ജിഎസ്ടിയില്‍ 5 ശതമാനം നിരക്ക് ബാധകമായ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ വര്‍ധനവ് ബാധകമാകില്ല. സാധാരണ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കില്ല. എന്നാല്‍ വില കൂടിയ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രളയസെസ് ബാധകമാകും. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുമെന്ന് നാളെ ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ അറിയാനാകു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപെന്‍ഷന്‍ പദ്ധതികള്‍ക്ക് മുന്‍തൂക്കം ലഭിക്കും. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നത്.

പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പരിഷ്‌കരിച്ച് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം കിട്ടുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കാനിടയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top