ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചിങ്കാരിയാം പൂങ്കുയിലും ‘ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ് ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജോസഫ് അല്‍ഫോന്‍സ് ആണ്.
ഒരു സിനിമാക്കാരന് എന്ന സിനിമയ്ക്ക് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കനിഹ, അന്ന രേഷ്മ രാജന്, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്, ജോജു മാള, ഹരീഷ് കണാരന്, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.