കണ്ണൂരില്‍ ഒരു കുടുംബത്തിലെ പത്തു പേര് ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. രണ്ട് പുരുഷന്മാരും അവരുടെ ഭാര്യമാരും ആറ് കുട്ടികളുമാണ് ഐഎസില്‍ ചേര്‍ന്നത്. വിനോദയാത്രയ്ക്കെന്ന വ്യാജേന വിദേശത്തേക്ക് കടന്നശേഷമാണ് ഇവര്‍ ഐഎസ് ആസ്ഥാനത്തേക്ക് കടന്നത്.
അതേസമയം ഈ സംഘത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടതായി പോലീസ് വ്യത്തങ്ങള്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷമീറും ബന്ധു അന്‍വറും ഷമീറിന്റെ മകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.