തോപ്രാംകുടി: കടക്കെണിയെ തുടര്‍ന്ന് ഇടുക്കി തോപ്രാംകുടിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ചെമ്പകപ്പാറ സ്വദേശി സഹദേവന് (68) ആണ് തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം ഇയാള്‍ക്ക് ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. പ്രളയത്തില്‍ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.