തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ വിവരകേട് മൂലമെന്ന് മന്ത്രി എംഎം മണി.
ഏതു പാര്‍ട്ടി ഓഫീസില്‍ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡെന്നും എംഎം മണി തൊടുപുഴയില്‍ പറഞ്ഞു.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയത്. സിപിഎം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോര്‍ട്ട്.