Kerala

പ്രളയസെസ്; ആഡംബര ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: വ്യാഴാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രളയസെസ് ജിഎസ്ടിക്ക് മുകളില്‍ ചുമത്തില്ല, ഉല്‍പന്നത്തിന്റെ അടിസ്ഥാന വിലയ്ക്ക് മുകളിലായിരിക്കും നടപ്പാക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളെ പ്രളയസെസ്സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുളള സാധ്യതയും കുറവാണ്. ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തിന്റെ പരിധിയില്‍ വരുന്ന തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന വിലയോടൊപ്പം പ്രളയസെസ് കൂടി നടപ്പാക്കാനാകും സര്‍ക്കാര്‍ ശ്രമം.

ഇതോടെ, ആഡംബര ഉല്‍പന്നങ്ങളുടെ ഗണത്തില്‍ വരുന്നവയ്ക്കും സിമന്റ്, സിഗരറ്റ്, എയര്‍ കണ്ടീഷനര്‍, കാറുകള്‍, ടിവി എന്നിവയ്ക്ക് സംസ്ഥാനത്ത് വില ഉയര്‍ന്നേക്കും.

പ്രളയാനന്തരം നവകേരള നിര്‍മാണത്തിനായി ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിന് നേരത്തെ ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. വരുന്ന ഏപ്രില്‍ ഒന്ന് മുതല്‍ പ്രളയസെസ് പ്രബല്യത്തില്‍ വന്നേക്കും.

സാധാരണയായി പ്രളയസെസ് സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും വീതിച്ചെടുക്കുന്നതാണ് പതിവ്. എന്നാല്‍, പ്രളയസെസ്സിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും സംസ്ഥാന പുനര്‍നിര്‍മാണത്തിനായി കേരള സര്‍ക്കാരിന് ഉപയോഗിക്കാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top