കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി. രണ്ട് സീറ്റ് വേണമെന്ന് പി.ജെ.ജോസഫ് പറഞ്ഞതില്‍ തെറ്റില്ല. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും മാണി പറഞ്ഞു.
അതേസമയം, പാര്‍ട്ടി രണ്ടു സീറ്റ് ചോദിക്കുമെന്ന് വൈസ് ചെയര്മാന് ജോസ് കെ. മാണിയും അറിയിച്ചു. കോട്ടയത്തെ കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ പടലപ്പിണക്കമില്ലെന്നും ജോസഫ് പാര്‍ട്ടിയുടെ ഭാഗമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.