Cricket

കാര്യവട്ടത്ത് കളി കാര്യമായി; ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവച്ചു

തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് മത്സരം നിര്‍ത്തിവച്ചു. കളി നടക്കുന്നതിനിടെ സ്‌റ്റേഡിയത്തിലെ കടന്നല്‍ക്കൂട്ടമിളകിയതാണ് കളി നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കിയത്. കളിക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും കടന്നല്‍ ആക്രമത്തില്‍ നിരവധി കാണികള്‍ക്ക് പരിക്കേറ്റു. ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ച് മത്സരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് ഇന്ന് കാര്യവട്ടത്ത് നടക്കാനിരുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യ ഏകപക്ഷീയമായി വിജയം സ്വന്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top