Breaking News

പാര്‍ട്ടി ഓഫീസ് റെയ്ഡ്; അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടപടി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയന്‌കൈമാറി. ശുപാര്‍ശകളൊന്നുമില്ലാതെയാണ് ബെഹ്റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശുപാര്‍ശ ചെയ്തിരുന്നില്ല. റെയ്ഡില്‍ നിയമപരമായി തെറ്റില്ലെന്നും അല്‍പംകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top