പാലക്കാട്: പാലക്കാട് ദേശീയപാതയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ക്ലീനര്‍ തമിഴ്നാട് കടലൂര്‍ രട്ടകുറിശി സ്വദേശി കറുപ്പുദുരൈയാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
ചെന്നെയില്‍ നിന്ന് യാത്രക്കാരുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. മുന്പില് പോവുകയായിരുന്ന ലോറി യുടേണ്‍ തിരിഞ്ഞപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചു കയറുകയായിരുന്നു.
വൈദ്യുതി തൂണുകള്‍ തകര്‍ത്ത് ഇരുവാഹനങ്ങളും എതിര്‍വശത്തേക്ക് എത്തുകയും വാഹനങ്ങളുടെ ടാങ്കുകള്‍ തകര്‍ന്ന് ഇന്ധനം ചോരുകയും ചെയ്തു. അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തിയാണ് ദേശീയപാതയിലെ ഗതാഗതം സുഗമമാക്കിയത്.