ഫെഡറല്‍ ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്‍മാനായി ദിലീപ് സദരംഗാനി നിയമിതനായി. 2013 മുതല്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
ഇന്ത്യ, ഓസ്ട്രേലിയ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ പല ബാങ്കുകളിലും വിവര സാങ്കേതിക അടിത്തറ സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. എസ്ബിഐയില്‍ ആദ്യ 50 ശാഖകളുടെ ഓട്ടോമേഷന്‍ പ്രക്രിയ നടത്തിയ സംഘത്തില്‍ അംഗമായിരുന്നു.