Entertainment

മമ്മൂട്ടിക്കൊപ്പം സണ്ണി; മധുരരാജയിലെ ഗാനരംഗത്തിന്റെ ചിത്രീകരണം തുടങ്ങി

ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചുവടുവയ്ക്കുന്ന ”മധുരരാജ”യിലെ ഗാനരംഗത്തിന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയോടൊപ്പമാണ് താരത്തിന്റെ ഗാനം. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് എതിരേറ്റിരുന്നു. ഷൂട്ടിന്റേതായി ഫേസ്ബുക്കിലെത്തിയിരിക്കുന്ന ആദ്യ ചിത്രം തന്നെ ഏറെ വൈറലായിരിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ. മധുരരാജയെ കൂടാതെ രംഗീല എന്ന മറ്റൊരു മലയാളചിത്രത്തിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top