Cricket

ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് ജയം; രണ്ട് മത്സരങ്ങള്‍ ശേഷിക്കെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യാസ്ലന്‍ഡുമായുളള മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് വിജയം. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ ജയിച്് ഇന്ത്യ സ്വന്തമാക്കി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 43-ാം ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടപ്പെടുത്തി ഇന്ത്യ മറികടന്നു.

രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി പുറത്തായി. ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. അംബാട്ടി റായ്ഡു, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്ന് ഏഴ് ഓവര്‍ ബാക്കി നില്‍ക്കെ ടീമിനെ വിജയതീരത്ത് എത്തിച്ചു.

ന്യൂസിലന്റിന് പരമ്പര പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മൊഹമ്മദ് ഷമിയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ ബൗളര്‍. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 106 പന്തില്‍ 93 റണ്‍സ് നേടിയ റോസ് ടെയ്‌ലറുടെ പ്രകടനമാണ് കിവീസിന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും നേടിയ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top