Football

ചാമ്പ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നെയ്മര്‍ കളിക്കില്ല

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല. പരിക്കിനേ തുടര്‍ന്നാണ് അടുത്ത മത്സരത്തില്‍ നിന്നും നെയ്മര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. സ്ട്രാസ്ബര്‍ഗ് ന് എതിരായ കോപ്പ ഫ്രാന്‍സ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

പിഎസ്ജിയുടെയും ബ്രസീല്‍ ദേശീയ ടീമിന്റെയും ഡോക്ടര്‍മാര്‍ താരത്തിന്റെ കായിക ക്ഷമത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി 13 ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി അത് നടക്കാനുള്ള സാധ്യത കുറവാണ്. അതേസമയം മികച്ച ഫോമിലുളള മഞ്ചസ്റ്റര്‍ യുണൈറ്റഡിന് നെയ്മറിന്റെ അഭാവം നേട്ടമാകും. പുതിയ പരിശീലകന്‍ സോള്‍ശ്യാറിന് കീഴിലാണ് യുണൈറ്റഡ് പിഎസ്ജിയെ നേരിടാന്‍ ഇറങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top