Cricket

മികച്ച ഫോമില്‍ ഇന്ത്യ; ന്യൂസിലണ്ടിന് തുടക്കം തകര്‍ച്ചയോടെ

Credits: TOI

ബേ ഓവല്‍ ഏകദിനത്തില്‍ മികച്ച ഫോം തുടരുന്ന ഇന്ത്യ മൂന്നാം ദിനവും ന്യൂസിലണ്ടിന് വെല്ലുവിളിയുയര്‍ത്തുകയാണ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലണ്ടിന് തുടക്കം തന്നെ തകര്‍ച്ച നേരിടേണ്ടി വന്നു. സ്‌കോര്‍ നിലയില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെ(7) ന്യൂസിലണ്ടിന് നഷ്ടമായി. രണ്ടാം ഓവറില്‍ ഷമിക്കാണ് വിക്കറ്റ്. ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഗപ്റ്റിലിനെ ഭുവി കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. 44 ഓവര്‍ പിന്നിടുമ്പോള്‍ 214 റണ്‍സില്‍ 6 വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലണ്ട്. അതേ സമയം ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ എം എസ് ധോണി കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പര്‍. ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പകരം ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. സസ്പെ്ഷന്‍ പിന്‍വലിക്കപ്പെട്ട ശേഷം നടക്കുന്ന ഹര്‍ദികിന്റെ ആദ്യ മത്സരമാണിത്.

picture credits: TOI

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top