ധനുഷ് വെട്രിമാരന്കൂട്ടുകെട്ടില് പുറത്തിറങ്ങുന്ന ചിത്രം അസുരനിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരും ധനുഷും ഒന്നുച്ചുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഷൂട്ടിങ് ഇന്നു തുടങ്ങുമെന്ന് അറിയിച്ച് ധനുഷ് തന്നെയാണ് പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്.
ഏറെക്കാലം മുന്പുളള ഒരു ഫോട്ടോഗ്രാഫാണ് പോസ്റ്ററിലുളളത്. ചിത്രത്തിലുളള ഇരുവരുടെയും ഗെറ്റപ്പും മികച്ചുനില്ക്കുന്നതായാണ് പ്രേക്ഷക പ്രതികരണം. മഞ്ജുവിനെ പോലെയൊരു പ്രതിഭയോടൊപ്പം സ്ക്രീന്‍ സ്പെയ്സ് പങ്കിടാനും അവരില്‍ നിന്ന് പഠിക്കാനും ആവേശത്തോടെ കാത്തിരിക്കുന്നു’ എന്നായിരുന്നു പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.
#Asuran shoot starts from today. pic.twitter.com/qOvGhVmurZ
— Dhanush (@dhanushkraja) January 26, 2019
വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താണുവാണ് ചിത്രം നിര്‍മിക്കുന്നത്. ജി വി പ്രകാശാണ് സംഗീതം.