ബേ ഓവല്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. അവസാന ഓവറുകളില്‍ ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.
ഇന്ത്യക്കായി ഓപ്പണര്‍മാരായി രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രോഹിത് ശര്‍മ്മ 62 പന്തിലും ശിഖര്‍ ധവാന് 53 പന്തിലും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ധവാന് 67 പന്തില്‍ 66 റണ്‍സും രോഹിത് 96 പന്തില്‍ 87 റണ്‍സും നേടിയാണ് പുറത്തായത്. അവസാന ഓവറുകളില്‍ ജാദവ് 10 പന്തില്‍ 22 റണ്‍സും ധോണി 33 പന്തില്‍ 48 റണ്‍സുമെടുത്തു. കോഹ്ലി 43 റണ്‍സും അമ്പാട്ടി റായിഡു 47 റണ്‍സും നേടി.