കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡില്‍. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയും പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു.
രാജ്യാന്തരവിപണിയിലെ വിലവര്‍ധനയാണ് വില കൂടാന്‍ കാരണം. പുതുവര്‍ഷം പിറന്നതു മുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. 23,440 രൂപയായിരുന്നു 2018 ഡിസംബര്‍ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാല്‍ 15 ദിവസത്തിനുള്ളില്‍ വില പവന് 24,000 കടന്നു. അതായത് 15 ദിവസംകൊണ്ട് 680 രൂപയുടെ വര്‍ധന.
അതേസമയം ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് വര്‍ധന 1,600 രൂപ. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായി.
രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാന്‍ഡുമാണു രാജ്യത്തെ സ്വര്‍ണവിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത്.