Business

സെന്‍സെക്‌സ് 169 പോയിന്റ് താഴ്ന്നു

വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച വിപണി കുതറി വീണു. ഓട്ടോ, മെറ്റല്‍, റിയാലിറ്റി ഓഹരികളുടെ വിലയിടിവാണ് വിപണിയെ തളര്‍ത്തിയത്. സെന്‍സെക്‌സ് 169.56 പോയിന്റ് നഷ്ടത്തില്‍ 36025.54ലിലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 69.25 പോയിന്റ് ഇടിവോടെ 10780.55ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 32 എണ്ണവും വില തകര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. സി എന്റര്‍ടെയിന്‍മെന്റ്, മാരുതി സുസൂക്കി, ആള്‍ട്രാടെക് സിമന്റ്, ഹീറോ മോട്ടോ കോര്‍പ്പ്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, എന്നീ ഓഹരികള്‍ വിലയിടിവിന്റെ പാതയിലായിരുന്നു.

മാരുതി സുസൂക്കി, ഹീറോ മോട്ടോ കോര്‍പ്പ്, മഹീന്ദ്ര അന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളാണ് സെന്‍സെക്‌സില്‍ വിലയിടിവിന് വിധേയമായത്. വ്യാഴാഴ്ച വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ 94.45 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില 1.7 ശതമാനം കുറഞ്ഞു. ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തിലായിരുന്നു. അടുത്ത വാരം നടക്കാനിരിക്കുന്ന യുഎസ് ചൈന വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ചയില്‍ നിക്ഷേപകര്‍ വലിയ പ്രതീക്ഷയിലാണ് വച്ച് പുലര്‍ത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top