തൃശ്ശൂര്‍: സംവിധായകന് പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്റെ പേരിലാണ് പ്രിയനന്ദനന് നേരെ ആക്രമണം ഉണ്ടായത്.
തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന് പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.